യു എസ് ബി ഡ്രൈവുകള്‍ കൈകാര്യം ചെയ്യുന്ന നമ്മളെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് വൈറസുകളുടെയും ട്രോജനുകളുടെയും ശല്യം. ഒരു സിസ്റ്റത്തില്‍ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനായി ഉപയോഗിക്കുന്ന യു എസ് ബി ഡ്രൈവുകള്‍ വഴി വൈറസുകള്‍ മറ്റു കമ്പ്യൂട്ടറുകളെയും നെറ്റ്‌വര്‍ക്കുകളെയും ബാധിക്കുന്നു.
യു എസ് ബി വഴിയുള്ള വൈറസുകളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ZBSharewarelab എന്ന സോഫ്റ്റ്‌വെയറുപയോഗിച്ച് നമുക്ക് സാധിക്കും . യു എസ് ബി ഡിസ്ക് സെക്യൂരിറ്റി എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലേക്കുള്ള വൈറസുകളെയും ട്രോജനുകളെയും തടയുന്നു. ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തിലേക്ക് ഒരു യു എസ് ബി ഡ്രൈവ് ഇന്‍സര്‍ട്ട്
ചെയ്യുമ്പോള്‍ തന്നെ ഒരു പുതിയ വിന്‍ഡോ വരികയും ഡിസ്കിലുള്ള വൈറസുകളെയും അവയുടെ ലെവലും ഈ വിന്‍ഡോയില്‍ കാണിക്കുകയും ചെയ്യുന്നു. DELETE ALL എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റില്‍ കാണിച്ച വൈറസുകള്‍ യു എസ് ബി ഡ്രൈവില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു.അതിനു ശേഷം യു എസ് ബി സിസ്റ്റത്തില്‍ നിന്നും ഡിസകണക്റ്റ് ചെയ്ത് ശേഷം ഒരിക്കല്‍ കൂടീ ഇന്‍സര്‍ട്ട് ചെയ്യുക.ഇനി സാധാരണ പോലെ ഉപയോഗിക്കുക.
No comments:
Post a Comment